കാഞ്ഞങ്ങാട് :യുവാവിനെ കുത്തി കൊല്ലാൾ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പ്രതിയെ പൊലീസ്
വൈകീട്ടോടെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഹദ്ദാദ് നഗറിലെ അസീസിനെ 32 യാണ് ബേക്കൽ എസ്ഐടി . അഖിൽ അറസ്റ്റ് ചെയ്തത്. ബേക്കൽ ഹദ്ദാദ് നഗറിലെ മുഹമ്മദ് ഷാനിദ് അബ്ദുൾ റഹ്മാനാണ് 31 കുത്തേറ്റത്. പ്രതിക്കെതിരെ നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെ അടിവയറ്റിലും പുറത്തും ഷോൾഡറിനും നെഞ്ചിലും കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. ഹദ്ദാദ് നഗറിലെ വലിയ പള്ളി എന്ന സ്ഥലത്തു വച്ച് തടഞ്ഞു നിർത്തി കുത്തിയെന്നാണ് പരാതി. ഗോൾഡ് ഹിൽ എന്ന വാട്സാപ്പ് ഗ്രൂപിൽ പ്രതിയെ ചീത്ത വിളിച്ചതിനാണ് കുത്തി കൊല്ലാൻ ശ്രമിച്ചതെന്ന് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
0 Comments