കാഞ്ഞങ്ങാട് :
വീടിൻ്റെ വാതിൽ ലോക്ക് തകർത്ത് ആറര പവൻ സ്വർണങ്ങളും പണവും കവർന്നു. ഇന്നലെ രാത്രി 9 നും ഇന്ന് രാവിലെക്കും ഇടയിലാണ് കവർച്ച. മുറിക്കുള്ളിലെ അലമാരയിൽ നിന്നുമാണ് ആഭരണം കവർന്നത്. ബാരമുക്കുന്നോത്തെ കെ.മുരളിയുടെ ഭാര്യ ശ്രീഷ്മയുടെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. ഇവരുടെ വീടിൻ്റെ മുൻ വശം വാതിൽ ലോക്ക് തകർത്താണ് കവർച്ച. ലോക്കറ്റോട് കൂടിയ മാല, സചിൻ ചെയിൻ, വള, വിവാഹമോതിരം, കല്ല് വച്ച മോതിരം, ഡയമണ്ട്സ്റ്റെഡ്, കൈ ചെയിൻ എന്നിവ കവർന്നു. തൊട്ടടുത്ത മുറിയിലും കയറിയ കവർച്ചാ സംഘം ബാഗിൽ പെഴ്സിൽ സൂക്ഷിച്ച 5000 രൂപയും കവർന്നു.
0 Comments