കാഞ്ഞങ്ങാട്: ജനുവരി 6 മുതൽ 12 വരെ ഉറൂസ് നടക്കുന്ന മാണിക്കോത്ത് ജുമാ മസ്ജിദിൽ മ ഡിയൻകൂലോം ശ്രീ ക്ഷേത്രപാലക ക്ഷേത്ര ട്രസ്റ്റി ഭാരവാഹികളും ആഘോഷ കമ്മിറ്റി ഭാരവാഹികളും, വികസന സമിതി അംഗങ്ങളും കാഴ്ച ദ്രവ്യങ്ങളുമായി സൗഹൃദ സന്ദർശനം നടത്തി. പള്ളിയിൽ എത്തിച്ചേർന്ന ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ മാണിക്കോത്ത് ജുമാ മസ്ജിദ് ഭാരവാഹികളും ഉറൂസ് കമ്മിറ്റി ഭാരവാഹികളും സ്വീകരിച്ചു. ക്ഷേത്ര ഭാരവാഹികൾ കാഴ്ച ദ്രവ്യങ്ങൾ പള്ളിയിൽ സമർപ്പിച്ചു. മധുര പാനീയ സൽക്കാരാനന്തരം നടന്ന സൗഹൃദ സംഭാഷണ യോഗത്തിൽ മ ഡിയൻ കൂലോം ട്രസ്റ്റി ബോർഡ് ചെയർമാൻ വി. എം. ജയദേവൻ, മാണിക്കോത്ത് ജുമാ മസ്ജിദ് ചെയർമാൻ മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, ഖത്തീബ് മുഹിയുദ്ദീ ൻ അസ്ഹരി, മഡിയൻ കൂലോം എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ ട്രസ്റ്റി ബോർഡ് മെമ്പർ മാരായ വി. നാരായണൻ, ബേബി രാജ് വെള്ളിക്കോത്ത്, വികസന സമിതി പ്രസിഡന്റ് ഭാസ്കരൻ കുതിരുമ്മൽ, സെക്രട്ടറി തോക്കാ നം ഗോപാലൻ, വികസന സമിതി അംഗങ്ങളായ ടി.വി. തമ്പാൻ, എം. നാരായണൻ, അച്യുതൻ മഡിയൻ, കെ.വി. നാരായണൻ, വി. നാരായണൻ, എ. കൃഷ്ണൻ, മാണിക്കോത്ത് ജുമാമസ്ജിദ് ഉറൂസ് കമ്മിറ്റി കൺവീനർ പി.അഷ്റഫ്, ഷുക്കൂർ ഹാജി, മജീദ് ലീഗ്.എൻ. വി. നാസർ സംസാരിച്ചു. മഡിയൻ കൂലോം ക്ഷേത്രത്തിലെ ഈ വർഷത്തെ പാട്ട് ഉത്സവം ജനുവരി 11 മുതൽ 15 വരെ നടക്കും. പാട്ടുത്സവ ചടങ്ങുകളിലേക്കും മറ്റ് അനുബന്ധ പരിപാടികളിലേക്കും മാണിക്കോത്ത് ജുമാ മസ്ജിദിലെ ഭാരവാഹികളെയും അംഗങ്ങളെയും ക്ഷണിച്ചുകൊണ്ടാണ് അമ്പല കമ്മിറ്റി ഭാരവാഹികൾ മസ്ജിദിൽ നിന്നും പടിയിറങ്ങിയത്.
0 Comments