Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽ.ഡി.എഫ് - യു.ഡി.എഫ് ധാരണ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ സ്ഥിരം സമിതി അംഗങ്ങളുടെയും ചെയർമാൻമാരുടെയും തെരഞ്ഞെടുപ്പിൽ മുന്നണികൾ തമ്മിൽ സമവായത്തിലെത്തി. ഇ തോടെ മത്സരം ഒഴിവായി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ പങ്കിടാൻ ഭര ണ കക്ഷിയായ ഇടതുമുന്ന ണിയും പ്രതിപക്ഷമായ യു ഡിഎഫും തമ്മിൽ ധാരണ യിലെത്തി. ധാരണ പ്രകാരം ഇന്നലെ നടന്ന നഗരസഭയോ ഗ ത്തിൽ അംഗങ്ങളെ നിശ്ചയിച്ചു. ചെയർമാൻ മാരെ 9 ന് പ്രഖ്യാപിക്കും. ആകെ 6 സ്ഥി രം സമിതികളാണ് നഗരസ ഭയിലുള്ളത്. ഇതിൽ ധനകാര്യം വൈസ് ചെയർമാൻ്റെ കീഴിലാണ്. അവശേഷിക്കുന്ന 5 സ്ഥിരം സമിതികളിൽ 3 എണ്ണം എൽഡിഎഫും 2 എണ്ണം യുഡിഎഫും പങ്കിട്ടെടുക്കും. യുഡിഎഫിന് വികസന സമിതിയും ക്ഷേമവുമാണ് നൽകിയത്. വി കസന സമിതി ചെയർമാൻ സ്ഥാനം മുസ്‌ലീം ലീഗിലെ എം. പി. ജാഫറിനാണ്. കോൺഗ്രസിന് ലഭിച്ച ക്ഷേമകാര്യ സമിതി അധ്യ ക്ഷ സ്ഥാനം വനിത സംവ രണമാണ്. ഈ സമിതിയു ടെ ചെയർപേഴ്‌സണായി സുമതിയെ തിരഞ്ഞെടുത്തു. കോൺഗ്രസ് യോഗത്തിലാണ് തീരുമാനം. ഇടതുമുന്നണിയിൽ മഹമൂദ് മുറിയനാവി, എം. വിജയൻ, ഫൗസിയ ഷെരീഫ് എന്നിവർക്കാണെന്നാണ് സൂചന. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം മഹമൂദ് മുറിയനാവിക്കും, പൊതു മരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ സ്ഥാനം ഫൗസിയ ഷെരീഫിനും ലഭിക്കുമെന്ന് കരുതുന്നു. ഇടതുമുന്നണിയിൽ ഇതു സംബന്ധിച്ച് ധാരണ യായിട്ടുണ്ടെന്നാണ് വിവരം. വിദ്യാ ഭ്യാസ സ്ഥിരം സമിതി അ ധ്യക്ഷ സ്ഥാനം ഘടക ക ക്ഷിയായ ജനതാദൾ പ്രതി നിധി എം. വിജയനും ലഭിക്കും. മുഴുവൻ സമിതിയിലേക്കുമുള്ള അംഗങ്ങളെക്കുറിച്ചും ഇരുമുന്നണികളി ലും ധാരണയായിട്ടുണ്ട്. 4 കൗൺസിലർ മാരുള്ള ബിജെപിക്ക് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ലഭിക്കില്ല. ബി.ജെ.പിയുടെ നാലംഗങ്ങളും സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളാവും. നേരത്തെ ചേർന്ന യു.ഡി എഫ് കോർകമ്മിറ്റിയാണ് മൽസരമൊഴിവാക്കി എൽ.ഡി.എഫുമായി സമവായത്തിലെത്താൻ തീരുമാനിച്ചത്. തുടർന്ന് നേതാക്കൾ സി.പിഎം നേതാക്കളുമായി ചർച്ച നടത്തി ധാരണയിലെത്തുകയായിരുന്നു. അതേ സമയം മൽസരം ഒഴിവാക്കി സി.പി.എമ്മുമായി ധാരണയിലെത്തിയ യു.ഡി.എഫ് നേതാക്കളുടെ നടപടിയിൽ കോൺഗ്രസിൽ മുറുമുറുപ്പ് ഉയർന്നു. പല കൗൺസിലർമാരും അറിയാതെയാണ് യു.ഡി.എഫ്, സി.പി.എമ്മുമായി ധാരണയിലെത്തിയതെന്നും ആക്ഷേപമുയർന്നു. മൽസരിച്ചാലും ഉറപ്പായും രണ്ട് ചെയർമാൻ പദവിയും ഡി.എഫിന് ലഭിക്കുമെന്നിരിക്കെ, സി.പി എമ്മുമായി ധാരണയിലെത്തിയ നേതാക്കളുടെ നടപടികളെയാണ് ചോദ്യം ചെയ്യുന്നത്. 

കാഞ്ഞങ്ങാട് നഗരസഭയിലെ ആറ് സ്ഥിരം സമിതികളിലേക്കുള്ള 45 അംഗങ്ങളെ ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. ആകെയുള്ള 47 കൗണ്‍സില്‍ അംഗങ്ങളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരൊഴികെയുള്ള 45 അംഗങ്ങളാണ് സമവായത്തിലൂടെ തിരഞ്ഞെടുത്തത്. പൊതുമരാമത്ത്, ആരോഗ്യ സ്ഥിരം സമിതികളുടെ ചെയര്‍മാന്‍ പദവി സിപിഎമ്മിന് ലഭിക്കും. എല്‍ഡിഎഫിലെ ആര്‍ജെഡിക്ക് വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ ചെയര്‍മാന്‍ പദവി നല്‍കും. ധനകാര്യ സ്ഥിരം സമിതിയുടെ ചെയര്‍മാന്‍ നഗരസഭ വൈസ് ചെയര്‍മാനില്‍ നിക്ഷിപ്തമായതിനാല്‍ ഇപ്പോള്‍ വൈസ് ചെയര്‍പേഴ്സണായിട്ടുള്ള ലതക്കായിരിക്കും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷയുടെ ചുമതല. യുഡിഎഫില്‍ മുസ്ലിംലീഗിന് വികസനകാര്യ സ്ഥിരം സമിതിയുടെയും കോണ്‍ഗ്രസിന് ക്ഷേമകാര്യ സ്ഥിരം സമിതിയുടെയും അധ്യക്ഷപദവികള്‍ ലഭിക്കും. സ്ഥിരം സമിതികളുടെ ചെയര്‍മാന്‍മാരെ 9ന് തിരഞ്ഞെടുക്കും. യോഗത്തില്‍ വരണാധികാരി ടി. ടി .സുരേന്ദ്രന്‍ അധ്യക്ഷനായി. തിരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതിയംഗങ്ങള്‍ പൊതുമരാമത്ത് ഫൗസിയ ഷെരീഫ്, കെ വി രതീഷ്, എ എം സജിന, വി എം അജിത, അബ്ദുള്ള പടന്നക്കാട്, എന്‍ കെ സീമ, എം പ്രശാന്ത്. വിദ്യാഭ്യാസം എം വിജയന്‍, എം സേതു, കെ വി രാധ, കെ വി സജിത, വി രാമന്‍, പി വി ചന്ദ്രന്‍, പി ഹുസൈന്‍. ക്ഷേമകാര്യം സന്തോഷ് കുശാല്‍നഗര്‍, കെ ഗീത, എം ജസീല, വാഹിദ അഷ്റഫ് , എം സുമതി, ലിസി ജേക്കബ്ബ്, സൗമ്യ സുനില്‍, എച്ച് ആര്‍ സുകന്യ. ആരോഗ്യം മഹമൂദ് മുറിയനാവി, കെ ടി സവിതകുമാരി, എ വി പ്രദീപ് കുമാര്‍, വിദ്യാലത, പി വി മണി, പി അബൂബക്കര്‍, അനില്‍ വാഴുന്നോറൊടി, എം എ രേഷ്മ. വികസനം എന്‍ ഉണ്ണികൃഷ്ണന്‍, എം വി ഗായത്രി, എം പി ജാഫര്‍, ബിന്ദുപ്രകാശ്, സെവന്‍ സ്റ്റാര്‍ അബ്ദുറഹ്മാന്‍, ഇ കെ റമീസ്, കെ നിഷ, സബീന ഹക്കീം. ധനകാര്യം ലതബാലകൃഷ്ണന്‍, കെ എം മിനിമോള്‍, കെ രുഗ്മിണി, എ രാജന്‍, സി കെ റഹ്മത്തുള്ള, മൊയ്തു പുഞ്ചാവി, എം ബല്‍രാജ്.

Reactions

Post a Comment

0 Comments