കാഞ്ഞങ്ങാട് :സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വീണ വിദ്യാര്‍ഥിയുടെ കൈപ്പത്തിയിൽ പലക സഹിതം ആണി തുളഞ്ഞുകയറി. ഉടന്‍ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആണിയും പലകയും നീക്കാനായില്ല. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് നിന്ന് ഫയര്‍ഫോഴ്‌സെത്തി കുട്ടിയെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെ ബല്ല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഭവം. ഈ സ്‌കൂളില്‍ പഠിക്കുന്ന വിഘ്‌നേഷ് എന്ന 11 വയസുള്ള കുട്ടിയുടെ കൈയിലാണ് ആണി തുളച്ചുകയറിയത്. കളിക്കിടെ കുട്ടി ഓടുമ്പോള്‍ കാല്‍ വഴുതി ആണി തറച്ച പലകക്ക് മുകളില്‍ വീഴുകയായിരുന്നു. വലിയ
ആണി പലക സഹിതം കൈയില്‍ തുളഞ്ഞുകയറിയതോടെ കുട്ടി വേദന കൊണ്ട് നിലവിളിച്ചു. ആണി ഊരിയെടുക്കാനുള്ള ശ്രമം സ്‌കൂള്‍ അധികൃതര്‍ നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്കും ആണിയും പലകയും വേര്‍പെടുത്താനായില്ല. ഇതോടെയാണ് ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്.
കൈയിൽ തറച്ച ആണി ക്കൊപ്പമുള്ള പലക, ഫയർ ഫോഴ്സ്
അതിസാഹസികമായി നീക്കം ചെയ്തു. തുടർ ചികിൽസ പിന്നാലെ ഡോക്ടർമാർ ഏറെറടുക്കുകയും ചെയ്തു.
0 Comments