കാഞ്ഞങ്ങാട് :എം.ഡി.എം.എയും കഞ്ചാവുമായി അമ്പലത്തറ യുവാവ് ഉൾപ്പെടെ രണ്ട് പേരെ പരിയാരത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ പി. പ്രവീൺ 27, പരിയാരം കോരൻ പീടികയിലെ എ.സി. സജാദ് 30 എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പരിയാരം മെഡിക്കൽ കോളേജിന് അടുത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഭാഗത്ത് നിന്നും പരിയാരം ഭാഗത്തേക്ക് വന്ന സ്വിഫ്റ്റ് കാറിൽ നിന്നുമാണ് പരിയാരം പൊലീസ് മയക്ക് മരുന്ന് കണ്ടെത്തിയത്. 2460 രൂപയും 5.010 ഗ്രാം എം.ഡി.എം.എയും 15.930 ഗ്രാം കഞ്ചാവും പിടികൂടി.
0 Comments