Ticker

6/recent/ticker-posts

യു.എ.ഇയിൽ ബിസിനസിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ദമ്പതികളുടെ ആറ് ലക്ഷം തട്ടി

കാഞ്ഞങ്ങാട് :യു.എ.ഇയിൽ ബിസിനസിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ദമ്പതികളുടെ ആറ് ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്. അജ്മാനിൽ പുതുതായി ആരംഭിക്കുന്ന കഫ്തീരിയ ബിസിനസിൽ 10 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. തൃക്കരിപ്പൂർ വടക്കുമ്പാടിലെ റസീന ഷംസുദ്ദീൻ്റെ 42 പരാതിയിൽ അഷറഫ് 60, ഭാര്യ ഷംസബി 50 എന്നിവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. വിസ സൗകര്യവും വാഗ്ദാനം ചെയ്തിരുന്നു.
Reactions

Post a Comment

0 Comments