കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിൽ നഗരത്തിൽ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികളാരംഭിച്ചു. കാഞ്ഞങ്ങാട് റഗുലേറ്ററി കമ്മിറ്റിയുമായി ചര്‍ച്ച നടത്തി ഉണ്ടായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി നഗരസഭ ചെയര്‍മാന്‍ വി. വി . രമേശന്റെയും മറ്റ് ജനപ്രതിനിധികളുടെയും വിവിധ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ഗതാഗത പ്രയാസങ്ങള്‍ വലിയ തോതില്‍ അനുഭവപ്പെടുന്ന പുതിയകോട്ട ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ മുതല്‍ ട്രാഫിക് സര്‍ക്കിള്‍ വരെയുള്ള സ്ഥലങ്ങളിൽ സംയുക്ത സംഘം പരിശോധന നടത്തി . ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് മുഴുവനാളുകളുടെയും കൂട്ടായ പങ്കാളിത്തത്തോടെ ആവശ്യമായ പരിഷ്കരണ നടപടികള്‍ പെട്ടെന്ന് ആരംഭിക്കുമെന്നും ഇതുമായി മുഴുവനാളുകളുടെയും സഹകരണം ഉണ്ടാകണമെന്ന് പരിശോധനക്ക് ശേഷം നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. ചെയര്‍മാനോടൊപ്പം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മഹമൂദ് മുറിയനാവി, ഫൗസിയ ഷെരീഫ്, എം. വിജയന്‍, കൗണ്‍സിലര്‍മാരയ സന്തോഷ് കുശാല്‍ നഗര്‍, പി.വി.മണി, കെ. ടി. സവിതകുമാരി,ആര്‍ഡിഒ കെ. ബാലഗോപാലന്‍, ട്രാഫിക് എസ്ഐ എം. മധു, തഹസില്‍ദാര്‍ വി. സുരേഷ് ബാബു , ജെ എസ് ടി ഗോപാലകൃഷ്ണന്‍ , ആർ ടി ഒ എസ് . കുമാർ പരിശോധനയില്‍ പങ്കെടുത്തു.
0 Comments