Ticker

6/recent/ticker-posts

പൊലീസ് വിട്ടയച്ച ആൾ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:പൊലീസ് നോട്ടിസ് നൽകി വിട്ടയച്ച 
ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞെന്ന കേസിൽ പൊലീസ്  നോട്ടീസ് നൽകി വിട്ടയച്ചയാളെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
മണ്ണംകുഴി പുതുക്കുടി സ്വദേശിയായ ഹമീദ് അലി 65 യെയാണ്  താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലപ്പാടിയിൽ തിങ്കളാഴ്ച രാത്രിയാണ് ബസിന് കല്ലെറിഞ്ഞ  സംഭവം ഉണ്ടായത്. മംഗളൂരു ഭാഗത്ത് നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കേരള കെഎസ്ആർടിസി ബസിന് കർണാടകയിലെ തലപ്പാടിയിൽ വെച്ച് കല്ലേറുണ്ടായി. കല്ലേറിൽ ബസിന്റെ പിൻവശത്തെ ചില്ല് തകർന്നു. തുടർന്ന് ബസിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേറ് നടന്നത് കർണാടക പരിധിയായ തലപ്പാടിയിലാണെന്ന് വ്യക്തമായതോടെ കേസ് ഉള്ളാൾ പൊലീസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹമീദ് അലിയെ തിങ്കളാഴ്ച രാത്രി  നോട്ടീസ് നൽകി വിട്ടയച്ചത്.
രാത്രി തലപ്പാടിയിൽ ബസ് കാത്തുനിന്ന ഹമീദിന് രണ്ട് കർണാടക ആർടിസി ബസുകളും പിന്നാലെ എത്തിയ കേരള കെഎസ്ആർടിസി ബസും കൈകാട്ടിയിട്ടും നിർത്താതെ പോയതിനെ തുടർന്നാണ് കല്ലെറിഞ്ഞതെന്നാണ് വിവരം. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments