Ticker

6/recent/ticker-posts

ഓട്ടോയിൽ കൊണ്ട് വരികയായിരുന്ന കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ

കാഞ്ഞങ്ങാട് :ഓട്ടോറിക്ഷയിൽ കൊണ്ട് വരികയായിരുന്ന കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികളായ മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. ഇന്ന് വൈകീട്ട് 6.30 ന് തെക്കിൽ പാലത്തിന് സമീപത്ത് നിന്നും മേൽപ്പറമ്പ പൊലീസാണ് കഞ്ചാവും ഓട്ടോയുമടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കുശാൽ നഗർ പോളിടെക്നിക്കിന് സമീപത്തെ ടി. ശക്കറിയ 26, ആവിക്കര ഗാർഡർ വളപ്പിലെ മിർ ഷാൻ 33, അജാനൂർ മഡിയനിലെ നസ്റുദ്ദീൻ 26 എന്നിവരാണ് പിടിയിലായത്. 48.76 ഗ്രാം കഞ്ചാവ് പിടികൂടി. മൂന്ന് പേരും പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെർക്കള ഭാഗത്ത് നിന്നും ചട്ടഞ്ചാൽ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോ .
Reactions

Post a Comment

0 Comments