കാഞ്ഞങ്ങാട്:സ്വിഫ്റ്റ് കാറിൽ കടത്തിയ എം.ഡി.എം എയുമായി പാണത്തൂർ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു. പാണത്തൂർ പരിയാരത്തെ പി എ . റമീസ് 27, പാണത്തൂർ പള്ളിക്കാലിലെ എ.ആശിഖ്29 എന്നിവരാണ് അറസ്റ്റിലായത്. കുറ്റിക്കോൽ കാഞ്ഞനടുക്കത്ത് നിന്നും ബേഡകം ഇൻസ്പെക്ടർ ടി. ദാമോദരൻ്റെ നേതൃത്വത്തിൽ വൈകീട്ടാണ് പിടികൂടിയത്. 34 മില്ലിഗ്രാം എം.ഡി.എം എ കണ്ടെടുത്തു. കുറ്റിക്കോൽ ഭാഗത്ത് നിന്നും ബന്തടുക്ക ഭാഗത്തേക്ക് വരികയായിരുന്നു കാർ.
0 Comments