കാഞ്ഞങ്ങാട് : മോട്ടോർ
ബൈക്ക് യാത്രക്കാരെ മർദ്ദിച്ച ഒമ്പത് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് സ്വമേധയ കേസെടുത്തു. നോർത്ത് കോട്ടച്ചേരിയിലാണ് സംഭവം. ബർത്ത്ഡെ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി പ്രജിത്ത്, ഹരിശങ്കർ എന്നിവരെ മർദ്ദിച്ചതിനാണ് കേസ്. എം. എസ്.
സമീർ, ആതിൽ, ഷഹസാദ്, നഫ്റു,
ഷഹിനാദ്, ഫർദാൻ മറ്റ് കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്. സ്പർദ്ദക്ക് കാരണമാകുമെന്നറിവോട് കൂടി മർദ്ദിച്ചെന്നാണ് കേസ്. സംഭവത്തിൽ നേരത്തെ മറ്റൊരു കേസും പൊലീസ് റജിസ്ട്രർ ചെയ്തിരുന്നു.
0 Comments