കാസർകോട്: കാസർകോട് ജില്ലാ കോടതിക്ക് ബോംബ് ഭീഷണി.ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് കോടതിയിൽ പരിശോധന നടത്തുന്നു. കോടതിയിൽ നിന്നും ജീവനക്കാരെയും അഭിഭാഷകരെയും കക്ഷികളെയുമടക്കം മുഴുവൻ പേരെയും ഒഴിപ്പിച്ചു. ഇതിന് ശേഷമാണ് ബോംബ് സ്ക്വാഡ് പരിശോധന ആരംഭിച്ചത്. ഇന്ന് രാവിലെ ഇമെയിൽ വഴിയാണ് കോടതിയിലേക്ക് ബോംബ് ഭീഷണിയെത്തിയത്. വിവരം ലഭിച്ച ഉടൻ സ്ഥലത്തേക്ക് പൊലീസ് കുതിച്ചെത്തി. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായിട്ടില്ല. കോടതിയുടെ പ്രവർത്തനം തടസപ്പെട്ടു.
0 Comments