കാസർകോട്: ഒരേ സ്ഥലത്ത് നിന്നും അഞ് പെരുമ്പാമ്പുകളെ പിടികൂടി.
നാട്ടുകാരുടെ പരാതിയെ തുടർന്ന്മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം ലഭിച്ച ആമീൻ സർപ്പ അടുക്കത്ത്ബയലിന്റെ നേതൃത്വത്തിലുള്ള പാമ്പ് പിടുത്ത സംഘമാണ് വലിയ പെരുമ്പാമ്പുകളെ
പിടികൂടി ചാക്കിലാക്കിയത്. കുമ്പളമൊഗ്രാൽ
പേരാലിൽ നിന്നുമാണ് പിടികൂടിയത്.
തെരുവ് നായ്ക്കളുടെയും, പന്നികളുടേയും ആക്രമണങ്ങൾ കുമ്പള ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തുടർക്കഥയാകുമ്പോൾ ഇഴജന്തുക്കളെ ഭയന്ന് കഴിയുന്നവരാണ് മൊഗ്രാൽ-പേരാൽ നിവാസികൾ. ബസ്റ്റോപ്പിനടുത്തും, വിദ്യാർത്ഥികൾ കാൽനടയായി പോകുന്ന ഇടങ്ങളിലെല്ലാം വലിയ പാമ്പുകൾ നാട്ടുകാർക്ക് ഭീഷണിയാണ്.
സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ കാടുകളിൽ
നിന്നും ഇഴജന്തുക്കൾ ബസ്റ്റോപ്പിലും, റോഡിലേക്കും എത്തുന്നത് പതിവാണ്.രാവിലെ സ്കൂളിലേക്കും, മദ്രസയിലേക്കും പോകുന്ന വിദ്യാർത്ഥികൾക്ക് ഇത് ഭീഷണിയാണ്.
പേരാൽ ജിജെ ബിഎസ് സ്കൂൾ മുൻ പിടിഎ പ്രസിഡന്റ് മുഹമ്മദ് പേരാൽ ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു.
0 Comments