Ticker

6/recent/ticker-posts

വീഡിയോ പകർത്തുന്നത് തടഞ്ഞ വീട്ടുടമസ്ഥയുടെ കൈ തിരിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ ഹരിത കർമ്മ സേനാംഗത്തിനെതിരെ കേസ്

കാഞ്ഞങ്ങാട് : വീടിന് ക്യൂർ ആർ കോഡ് പതിക്കാൻ തയാറാകാത്തത് ചോദ്യം ചെയ്ത വീട്ടുടമസ്ഥയായ യുവതിയുടെ കൈ തിരിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ ഹരിത കർമ്മസേനാംഗത്തിനെതിരെ പൊലീസ് കേസ്. അജാനൂർ പാതിരിക്കുന്നിലെ മനോജിൻ്റെ ഭാര്യ എൻ. അനീഷ 42 യുടെ പരാതിയിൽ  കൈരളി 48ക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.  പരാതിക്കാരിയുടെ വീട്ടുമുറ്റത്താണ് സംഭവം. ഹരിതകർമ സേനയുടെ ക്യൂ ആർ കോഡ് വീട്ടിൽ പതിക്കാൻ വിസമ്മതിച്ചപ്പോൾ ഇത് ചോദ്യം ചെയ്ത വീട്ടുടമയുടെ വീഡിയോ ഹരിത കർമസേനാംഗം എടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇത് തടഞ്ഞപ്പോൾ വലതു കൈ തിരിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യ ഭാഷയിൽ ചീത്ത വിളിച്ചെന്ന അനീഷയുടെ പരാതിയിലാണ് കേസെടുത്തത്. 2022 ഒക്ടോബർ 3 ന് നടന്ന സംഭവത്തിൽ ഇന്ന് കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.

Reactions

Post a Comment

0 Comments