Ticker

6/recent/ticker-posts

നിയമസഭ തിരഞ്ഞെടുപ്പ്: കാഞ്ഞങ്ങാട് മണ്ഡലത്തിൽ രാജു കട്ടക്കയത്തെ സ്ഥാനാർത്ഥിയാക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുടെ പോസ്റ്റ്

കാഞ്ഞങ്ങാട് :നിയമസഭ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽരാജു കട്ടക്കയത്തെ സ്ഥാനാർത്ഥിയാക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർട്ടിൻ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്' ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമാണ് കട്ടക്കയം. മാർട്ടിൻ്റെ
 ഫേസ്ബുക്ക് പേജിൻ്റെ പൂർണരൂപം:
ഒരു നേതാവ് ഏങ്ങനെ ആയിരിക്കണം.എങ്ങനെ ആകാവൂ എന്ന് തെളിയിച്ച നേതാവാണു രാജു കട്ടക്കയം ഇടതു പക്ഷ ആഭിമുഖ്യമുള്ള കാഞ്ഞങ്ങാട്  കട്ടക്കയം   മൽസരത്തിന് വരുമ്പോൾ പല പ്രതികൂല സാഹചര്യങ്ങളും ഉണ്ടായിരിക്കാം .എന്നിരുന്നലും വികസനത്തിന്റെ പ്രതീകമായ കട്ടക്കയത്തെ  കൈ വിടാൻ കാഞ്ഞങ്ങാട്ടെ വോട്ടർമാർ തയ്യാറാവില്ല.. രണ്ട് കയ്യും നീട്ടി സ്വീകരിക്കും.... അദ്ദേഹത്തിന്റെ കഴിവും പ്രവര്ത്തന പരിചയവും .... കൂടി ചേർന്നപ്പോൾ മികച്ച വിജയം തന്നെ രാജു കട്ടക്കയം  സ്വന്തമാക്കും.....കഴിഞ്ഞ രണ്ട് നിയമസഭ തെരെഞ്ഞെടുപ്പുകളിലും സജീവമായി പേര് ഉണ്ടായിട്ടും പരിഗണിക്കപ്പെടാതെ ഇരുന്നിട്ടും പാർട്ടിക്കും ജനങ്ങൾക്കും ഒപ്പം നിലകൊണ്ട് മുന്നോട്ട് പോയ നേതാവ്    ചരിത്രതിൽ കാഞ്ഞങ്ങാട്  ഇതു വരെ ഒരു എം എൽ.എക്കും സാധിക്കാത്ത അത്ര വികസന മുന്നേറ്റം   ഇവിടെ  നടത്തുക തന്നെ ചെയ്യും  . കാഞ്ഞങ്ങാട്‌  ഇന്നു കട്ടക്കയം   ഒരു നേതാവ്  മാത്രമല്ല  വോട്ടര്മാർക്കും .നാട്ടുകാർക്കും  രാജു കട്ടക്കയം   ഒരു കുടുംബത്തിലെ അംഗത്തെ പോലേ ആയിരിക്കുന്നു അത്രമാത്രം മനുഷ്യ മനസുകളിൽ ഇറങ്ങി ചെല്ലാനും സ്വാധീനം ചെലുത്താനും അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു എന്ന് നിസംശയം പറയാം  പ്രവർത്തകർക്ക് ഒരു ബുദ്ധിമുട്ട് വന്നാൽ ഓടിയെത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ഒരേ ഒരു നേതാവ് ഒരു പക്ഷേ ഇത്രയധികം അണികളുള്ള, അണികളെ സംരക്ഷിക്കുന്ന ഒരു നേതാവ് ജില്ലയിലുണ്ടാവില്ല... അർഹതയ്ക്കാണ് അംഗീകാരമെങ്കിൽ, വിജയ സാധ്യതയാണ്  മാന ദണ്ഡമെങ്കിൽ കട്ടക്കയമല്ലാതെ മറ്റാരുണ്ട് ഇവിടെ  2026 ൽ കേരളം യു ഡി എഫ്  ഭരിക്കുമ്പോൾ കാഞ്ഞങ്ങാടിന്റെ  പ്രിയ പുത്രൻ രാജു കട്ടക്കയവു മുണ്ടാവും നിയമ സഭയിൽ...
ജയ്  യു.ഡി.എഫ്.. ജയ് കോൺഗ്രസ്.....
Reactions

Post a Comment

0 Comments