Ticker

6/recent/ticker-posts

മുക്കൂട് സംഘർഷം എട്ടോളം പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : ചിത്താരിമുക്കൂട് ഉണ്ടായ സംഘർഷത്തിൽ
 എട്ടോളം പേർക്ക്
 പരിക്കേറ്റു. ഒരു പരാതിയിൽ 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 8.30 മണിയോടെ മുക്കൂട് പാലത്തിനടുത്തു വച്ച് ആക്രമിച്ചന്ന പരാതിയിൽ റഫീഖും മറ്റ് കണ്ടാലറിയാവുന്ന 29 പേർക്കെതിരെയും ബേക്കൽ പൊലീസ് കേസെടുത്തു. പൂച്ചക്കാട് സ്വദേശികളായ ശ്വാനിത്ത് 20,നിധിൻ രാജ്25, വിവേക് 25, രേഷ്മ 20 എന്നിവരുടെ പരാതിയിലാണ് കേസ്. ഇരുമ്പ് വടി, ട്യൂബ് ലൈറ്റ്, കുപ്പി ചില്ലുകളുമായി ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. മുക്കൂട് സ്വദേശികളായ അഫ്റാസ് 22,സാജിദ് 22, വാജിദ് 21,റഫീഖ് 25 എന്നിവരും പരിക്കേറ്റ് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
Reactions

Post a Comment

0 Comments