കാഞ്ഞങ്ങാട് :റിപ്പബ്ലിക്ക് പരേഡ് പരിപാടിയിൽ പങ്കെടുക്കാൻ തൃക്കരിപ്പൂർ, പരപ്പ സ്വദേശികളായ കലാകാരന്മാർ ഡൽഹിയിലെത്തി. നാളെ നടക്കുന്ന പരിപാടിയിൽ ഇവർ പങ്കെടുക്കും.
റിപ്പബ്ളിക്ക്ഡേ പരേഡിൽ അവതരിപ്പിക്കുന്ന വന്ദേമാതരം തീം സോങിൽ പങ്കെടുക്കാൻ ശിഹാബ് തായിന്നേരിയുടെ നേതൃത്വത്തിൽ ആണ് ജില്ലയിലെ തൃക്കരിപ്പൂർ,പരപ്പ എന്നിവിടങ്ങളിൽ നിന്നുള്ള 25 ഓളം കലാകാരികളും ,കലാകാരൻമാരും ഡൽഹിയിൽ എത്തിയത്. തെയ്യം, മാർഗം കളിയും ജില്ലയിൽ നിന്നു മുള്ള കലാകാരന്മാർ അവതരിപ്പിക്കും.
0 Comments