കാഞ്ഞങ്ങാട് : കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേർക്ക് പരിക്ക്. കാർ ഓടിച്ച ആൾക്കും മറ്റ് അഞ്ച് പേർക്കുമാണ് പരിക്കേറ്റത്. ബണ്ടിച്ചാൽ നിസാമുദ്ദീൻ നഗറിൽ പഞ്ചായത്ത് കിഡ്സ് പാർക്കിന് സമീപത്താണ് അപകടം. ചട്ടഞ്ചാൽ ഭാഗത്ത് നിന്നും പരവനടുക്കം ഭാഗത്തേക്ക് വന്ന കാർമറിയുകയായിരുന്നു. കളനാട് കട്ടക്കാലിലെ പ്രേംകുമാർ 17, സച്ചിൻ 17, ശ്രീ ഹരി 17,അർജുൻ 17, നിരൻ രാജ്17, കാർ ഓടിച്ച ദേവാംസ് എന്നിവർക്കാണ് പരിക്കേറ്റത്.
0 Comments