കാഞ്ഞങ്ങാട് : തേനീച്ചക്കൂട്ടത്തിന്റെ അക്രമണത്തിൽ ലോഡിംഗ് തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്വൈകീട്ട് 4 മണിയോടെ
വെള്ളരിക്കുണ്ട് ടൗണിലെ തൊഴിലാളികളായ ഗിരീഷ്, ബിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് തേനീച്ച കുത്തേറ്റത് വെള്ളരിക്കുണ്ട് താലൂക്ക് ജംഗ്ഷനടുത്ത കടയിൽ നിന്നും ലോഡ് ഇറക്കി തിരിച്ചു നടന്നു വരുമ്പോഴാണ് പെരുംതേനീച്ചകൂട്ടം ആക്രമിച്ചത്. ഇരുവരെയും വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments