കാഞ്ഞങ്ങാട് :
കാണാതായ വീട്ടമ്മയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കാണാതായ വീട്ടമ്മയെയാണ് കവുങ്ങും തോട്ടത്തിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്മനാട് നഞ്ചിലെ മാധവൻ നായരുടെ ഭാര്യ ജാനകി ഏട്ടത്തി എന്ന് വിളിക്കുന്ന കാർത്യായനി 68 ആണ് മരിച്ചത്. സമീപത്തെ തോട്ടത്തിലെ ആൾ മറയില്ലാത്ത കിണറിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
0 Comments