രണ്ട് പേർക്കെതിരെ നരഹത്യാ ശ്രമത്തിന് പൊലീസ്
കേസെടുത്തു. കളനാട് അച്ചേരിയിലെ കെ. കെ. ജയചന്ദ്രൻ്റെ 50 പരാതിയിൽ സജീഷ്, കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയുമാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. ഇന്നലെ വൈകീട്ട് 7 മണിക്ക് കളനാട് ബ്രിഡ്ജ് കളരിക്കൽ റോഡിനടുത്ത് ജോലികഴിഞ്ഞ് മടങ്ങവെ മോട്ടോർ ബൈക്ക് തടഞ്ഞ് ആക്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ദണ്ഡവടി കൊണ്ട് കൈകാലുകൾക്ക് അടിച്ച് പരിക്കേൽപ്പിച്ചെന്നും തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകാത്തതാണ് അക്രമത്തിന് കാരണമെന്ന് ജയചന്ദ്രൻ പൊലീസിനോട് പറഞ്ഞു.
0 Comments