Ticker

6/recent/ticker-posts

യുവാവിന് കുത്തേറ്റു, ശരീരത്തിൽ പല ഭാഗങ്ങളിലും ആയുധം കൊണ്ട് വരഞ്ഞു

പയ്യന്നൂർ :യുവാവിന് നെഞ്ചിന് താഴെ കുത്തേറ്റു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്
ശരീരത്തിൽ പല ഭാഗങ്ങളിലും  വരഞ്ഞു. സംഭവത്തിൽ ഒരാൾക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. അഴിക്കോട് മൂന്ന് നിറത്ത് കെ. ജിതിനെ 28യാണ് ആക്രമിച്ചത്. രാഹുലിനെതിരെയാണ് കേസ്. കുന്നരു ഹരികുമാറിൻ്റെ വീടിന് സമീപം പരാതിക്കാരനും സുഹൃത്തുക്കളും മദ്യം കഴിച്ച് കൊണ്ടിരിക്കെ പ്രതിക്ക് കൂടുതൽ മദ്യം നൽകാത്തതിന് ആക്രമിച്ചെന്നാണ് കേസ്. കൂടിയുണ്ടായിരുന്ന ഗോകുലിൻ്റെ കണ്ണിന് താഴെയും ഹരിദാസിൻ്റെ തലക്കും  നെഞ്ചിലും പള്ളക്കും കുത്തി പരിക്കേൽപ്പിച്ചതായും പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments