Ticker

6/recent/ticker-posts

യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിലുള്ള പ്രതിയുടെ വീട് കത്തിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായി ജയിലിലുള്ള പ്രതിയുടെ വീട് കത്തിച്ച നിലയിൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പരപ്പ
  ഇടത്തോട്ടെ മാധവന്റെ വീടിനാണ് തീവച്ചത്. അടച്ചിട്ട വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന അക്രമികൾ തീവെക്കുകയായിരുന്നു.  രേഖകൾ, വീട്ടുപകരണങ്ങൾ ഉൾപെടെ കത്തി നശിച്ചു. ഇന്നലെ രാത്രി
വൈകിയാണ് സംഭവം.
  ഇടത്തോട്ടെ വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച കേസിൽ മാധവൻ കാഞ്ഞങ്ങാട് സബ്ജയിലിൽ  14 ദിവസത്തെ റിമാൻഡിൽ ആണ്. ഇത് മുതലെടുത്താണ് പ്രതിയുടെ വീടിന് തീവച്ചത്.
 വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്ത് എത്തി.
Reactions

Post a Comment

0 Comments