നീലേശ്വരം :ജപ്തി ചെയ്ത വീടിന്റെ സീൽ ചെയ്ത ലോക്ക് പൊട്ടിച്ചെന്ന ബാങ്ക് അധികൃതരുടെ പരാതിയിൽ പൊലീസ് കേസ്. കേരള സ്റ്റേറ്റ് സഹകരണ ബാങ്ക് ജപ്തി ചെയ്ത നീലേശ്വരം കൊഴുന്തിലെ വീടിൻ്റെ സീൽ ചെയ്ത ലോക്ക് പൊട്ടിക്കുകയും അതിക്രമിച്ചു കയറി ബാങ്ക് സ്ഥാപിച്ച ബോർഡ് നശിപ്പിച്ചെന്ന പരാതിയിലാണ് കേസ്. പതിനായിരം രൂപ നഷ്ടമുണ്ടായെന്നും പരാതിയിൽ പറഞ്ഞു. പി. വി. മോഹനൻ്റെ പരാതിയിൽ നീലേശ്വരം പൊലീസാണ് കേസെടുത്തത്.
0 Comments