Ticker

6/recent/ticker-posts

ഭക്ഷ്യവിഷബാധയെന്ന് സംശയം സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേർ ചികിൽസ തേടി

കാഞ്ഞങ്ങാട് : ഭക്ഷ്യ ബാധയെ തുടർന്ന് 30ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളുമാണ് ആശുപത്രിയിലെത്തിയ വരിൽ ഏറെയും.കുന്നുംകൈ കമ്മാടം, പാലക്കുന്ന് ഭാഗത്തുള്ള വരാണ് ചികിൽസ തേടിയത്. ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ചവർക്ക് ആണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം. മുപ്പതിലേറെ ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.ചെറുപുഴ ചിറ്റാരിക്കാൽ വെള്ളരിക്കുണ്ട് നീലേശ്വരം ആശുപത്രികളിൽ ആണ് ചികിത്സ തേടിയത് .ഉത്സവം നടന്ന 27 ആം തിയതി ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആദ്യം ഒറ്റപ്പെട്ട നിലയിൽ ആളുകൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ കാര്യമാക്കിയില്ല. കൂടുതൽ പേർ ആശുപത്രിയിലെത്തിയതോടെയാണ് ഭക്ഷ്യ ബാധയെന്ന സംശയമുണ്ടായത്. ആരോഗ്യ വിഭാഗം ഊർജിതമായ മുൻകരുതൽ നടപടികൾ ആരംഭിച്ചു. വീടുകളിലെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി.

Reactions

Post a Comment

0 Comments