Ticker

6/recent/ticker-posts

അമ്പലത്ത പെരൂരിലും പെരിയയിലും ചെർക്കളയിലും തീ പിടുത്തം, ഏക്കറ് കണക്കിന് സ്ഥലത്ത് പടർന്നു

കാഞ്ഞങ്ങാട് :അമ്പലത്ത പെരൂരിലും പെരിയയിലുംചെർക്കളയിലും തീ പിടുച്ച്
ഏക്കറ് കണക്കിന് സ്ഥലം കത്തി നശിച്ചു. ഫയർഫോഴ്സെത്തി മൂന്നിടത്തും തീയണച്ചു. പെരിയ അംബേദ്ക്കർ കോളേജിന് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്ന് ഏക്കറോളം സ്ഥലത്ത് തീപിടിച്ച് കത്തി. ഇന്ന് ഉച്ചക്കാണ് തീ പിടിച്ചത്.
അമ്പലത്തറ പേരൂരിൽ നാല് ഏക്കറോളം സ്ഥലത്ത് തീപിടിച്ചു. മരങ്ങൾക്ക് ഉൾപ്പെടെ തീ പിടിച്ച് നാശനഷ്ടമുണ്ടായി. ഏതാനും പേരുടെ സ്ഥലത്താണ് തീ പിടുത്തമുണ്ടായത്. ചെർക്കള ബാലനടുക്കത്ത് ഇന്ന് വൈകീട്ട് തീപിടുത്തമുണ്ടായി. വേനൽകനത്തതോടെ തീ പിടുത്തം വ്യാപകമായി.
Reactions

Post a Comment

0 Comments