കാഞ്ഞങ്ങാട് :പ്ലസ് വൺ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ബേക്കൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ ആളില്ലാത്ത സമയത്ത് എത്തിയ 50 കാരനാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭയന്ന പെൺകുട്ടി വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട പെൺകുട്ടി രക്ഷിതാക്കൾ എത്തിയ ശേഷം വിവരം പറഞ്ഞു. പൊലീസിൽ വിവരം നൽകിയതിന് പിന്നാലെ പോക്സോ വകുപ്പിൻ കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
0 Comments