Ticker

6/recent/ticker-posts

അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ.പി സ്കൂളിൽ കള്ളൻ കയറി, അഞ്ചിലേറെ ലാപ്പ്ടോപ്പുകളും പണവും കവർന്നു

കാഞ്ഞങ്ങാട് :അതിഞ്ഞാലിൽ ഉള്ള അജാനൂർ ഗവ. മാപ്പിള എൽ.പി സ്കൂളിൽ ഇന്നലെ രാത്രി കള്ളൻ കയറി. വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന അഞ്ചിലേറെ ലാപ്പ്ടോപ്പുകളും പണവും കവർന്നു. സ്കൂളിൻ്റെ ഓഫീസ് മുറി, ക്ലാസ് റൂം , ഗോഡൗണും കുത്തിത്തുറന്ന നിലയിലാണ്. രാവിലെ ജീവനക്കാരൻ തുറക്കാനെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. ഹോസ്ദുർഗ് പൊലീസിൽ പ്രധാന അധ്യാപകൻ പരാതി നൽകി. കുട്ടികളുടെ
 സഞ്ജയ്കസമ്മാന പദ്ധതിയിലെ പണമാണ് കള്ളന്മാർ കൊണ്ട് പോയത്.
Reactions

Post a Comment

0 Comments