നീലേശ്വരം :റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ പൊലീസിൽ ഏൽപ്പിച്ച് നീലേശ്വരം നഗരസഭ കൗൺസിലറും സുഹൃത്തുക്കളും. കൗൺസിലർ സുഭാഷ് ചാത്തമത്തും സുഹൃത്തുക്കളൾക്കും
ഇന്ന് രാവിലെ മംഗലാപുരം എയർപോർട്ടിൽ നിന്നും നീലേശ്വരത്തേക്കുള്ള യാത്രാമധ്യേ കുമ്പള ദേശീയപാതയിൽ നിന്നും കളഞ്ഞു കിട്ടിയ രൂപയാണ് കുമ്പള പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.
സുഭാഷിന്റെ സുഹൃത്തിനെ എയർപോർട്ടിൽ നിന്നും കൂട്ടി വരുന്നതിനിടയിലായിരുന്നു പണം കിടക്കുന്നത് കണ്ടത്. സിപിഎം പൊടൊത്തുരുത്തി ബ്രാഞ്ച് സെക്രട്ടറി ഭാസ്ക്കരൻ ,വിവേക് പൂവാലംകൈ , പ്രവാസിയായ ദിജുകുമാർ ചാത്തമത്തും ഉണ്ടായിരുന്നു.
0 Comments