Ticker

6/recent/ticker-posts

ഡി.വൈ.എസ്.പിമാർക്ക് സ്ഥലം മാറ്റം, എം.പി. ആസാദ് ബേക്കലിൽ, എ.എസ്.പിക്കും മാറ്റം, അച്ചുത് അശോക് പുതിയ കാസർകോട് എ.എസ്.പി

കാഞ്ഞങ്ങാട് :ഡി.വൈ.എസ്.പിമാർക്ക് സ്ഥലം മാറ്റം, എം.പി. ആസാദ് ബേക്കലിൽ. കാസർകോട് എ.എസ്.പി ഡോ. എം. നന്ദഗോപാലനും സ്ഥലം മാറ്റം.കൂത്ത് പറമ്പിൽ നിന്നുമാണ് 
ആസാദിനെ ബേക്കലിൽ നിയമിച്ചത്. നേരത്തെ ഹോസ്ദുർഗ് ഇൻസ്പെക്ടറായിരിക്കെ പ്രമാദമായ പടന്നക്കാട് പീഡനക്കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത് എം.പി. ആസാദാണ്. ബേക്കലിൽ നിന്നും വി.വി. മനോജിനെ തളിപ്പറമ്പ് ഡി.വൈ.എസ്.പിയായി നിയമിച്ചു. നന്ദഗോപനെ തലശേരിയിൽ എ.എസ്.പിയായി നിയമിച്ചു. കാസർകോട് എ.എസ്.പിയായി അച്ചുത് അശോകാണ് പുതിയ കാസർകോട് എ.എസ്.പി. നെടുമങ്ങാട് നിന്നുമാണ് കാസർകോടെത്തുന്നത്. 
കാസർകോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി ഉത്തംദാസിനെ കണ്ണൂർ റൂറൽ നാർക്കോടിക് ഡി.വൈ.എസ്.പിയായി നിയമിച്ചു.
കാസർകോട് എസ്.എം എസിൽ നിന്നും സി.കെ. സുനിൽ കുമാറിനെ സി.ഒ. ഡബ്ളിയു കണ്ണൂർ - കാസർകോട് ഡി.വൈ.എസ്.പിയായി നിയമിച്ചു.
 സംസ്ഥാന ക്രൈംബ്രാഞ്ച് കാസർകോട് ഡി.വൈ.എസ്.പിയായി, കോഴിക്കോട് നിന്നുമുള്ള ജി. ബാലചന്ദ്രനെ നിയമിച്ചു. നാർക്കോടിക് ഡി.വൈ.എസ്.പി അനിൽ കുമാറിനെ കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈഎസ്.പിയായി മാറ്റി. കോഴിക്കോട് നാർക്കോടിക് സെല്ലിൽ നിന്നും കെ.എ. ബോസിനെ കാസർകോട്
നാർക്കോടിക് ഡി.വൈ.എസ്.പി
 നിയമിച്ചു. കൊല്ലം ഡി.വൈ.എസ്.പി എം. ഷെരീഫിനെ കാസർകോട് എസ്.എം.എസ് ഡി .വൈ. എസ്. പിയായി നിയമിച്ചു.
കേരള പൊലീസ് സേനയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് , അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്  തലത്തില്‍ വന്‍ അഴിച്ചുപണി. അഡീഷണല്‍ എസ്.പി (അഡ്മിന്‍) കേഡറിലെ 11 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഇവയാണ്: ദിനില്‍ ജെ.കെ: തിരുവനന്തപുരം റൂറലില്‍ നിന്ന് കൊല്ലം സിറ്റിയിലേക്ക്. സിനോജ് ടി.എസ്: തൃശൂര്‍ റൂറലില്‍ നിന്ന് പാലക്കാട്ടേക്ക്. ഷംസുദ്ദീന്‍ എസ്: പാലക്കാട് നിന്ന് കോഴിക്കോട് സിറ്റിയിലേക്ക്. പ്രദീപ് കുമാര്‍ എ: കൊല്ലം സിറ്റി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് തിരുവനന്തപുരം റൂറലിലേക്കും നിയമിച്ചു. അഞ്ചു ഇന്‍സ്‌പെക്ടര്‍മാരെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് കേഡറിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഉത്തരവായി.  സംസ്ഥാനത്തുടനീളം 134 ഡിവൈ.എസ്.പിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഴിച്ചു പണി.

Reactions

Post a Comment

0 Comments