കാഞ്ഞങ്ങാട് :16 വയസുകാരൻ ഓടിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടർ ഓടിക്കാൻ നൽകിയ
പിതാവിനെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ കള്ളാർ ഭാഗത്തേക്ക് ഓടിച്ചു വന്ന സ്കൂട്ടർ രാജപുരം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിതാവാണ് വാഹനം ഓടിക്കാൻ നൽകിയതെന്ന് 16 കാരൻ അറിയിച്ചതിനെ തുടർന്ന് ചെറുപനത്തടി സ്വദേശിക്കെതിരെ കേസെടുത്തു.
0 Comments