ഓട്ടോ ഡ്രൈവർമാർ തമ്മിൽ അടി.
2 പേർക്ക് പരിക്ക്.
കാസർകോട് റെയിൽവെ സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ച് ആക്രമിച്ചതായാണ് പരാതി. തളങ്കര പള്ളിക്കാലിലെ ടി .എ . മുഹമ്മദ് സമീറിനെ 39 യാണ് ഇന്ന് രാവിലെ ആക്രമിച്ചത്. സംഭവവുമായി ബന്ധപെട്ട് അബൂബക്കർ സിദീഖിനെതിരെ കാസർകോട് പൊലീസ് കേസെടുത്തു. ചുണ്ടിൽ കുത്തിയും പുറത്ത് മാന്തിയും ചെറു വിരൽ പിടിച്ച് തിരിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. പെർമിറ്റില്ലാതെ സിദീഖ് ഓട്ടോറിക്ഷ സ്റ്റാൻഡിൽ വച്ച് ഓടിച്ചത് ചോദ്യം ചെയ്തതിന് അക്രമിച്ചെന്നാണ് പരാതിക്കാരൻ പറയുന്നത്. അതേ സമയം സിദ്ദീഖിനെ 48 ആക്രമിച്ചെന്ന പരാതിയിൽ സമീറിനെതിരെയും പൊലീസ് കേസെടുത്തു.
0 Comments