പീഡനം നടന്ന കാഞ്ഞങ്ങാട്ടെ ഹോട്ടൽ മുറിയിൽ തെളിവെടുപ്പ് നടത്തും. ഈ ഹോട്ടലിൽ പൊലീസ് ഐഡി കാണിച്ചായിരുന്നു ഫിലിപ്പ് മുറിയെടുത്തത്. തുടർന്ന് പെൺകുട്ടിയെ ഇതേ ഹോട്ടലിലെ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നിലമ്പൂർ പൊലീസ് സംഘമാണ് ഫിലിപ്പിനെ കാഞ്ഞങ്ങാട്ടെത്തിക്കുക. റിമാൻഡിലായ പ്രതിയെ കോടതി തെളിവെടുപ്പിനായി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കൊടുത്തിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരനിൽ നിന്നും ഉൾപെടെ തെളിവ് ശേഖരിക്കും.
പ്രതിയെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തുന്നു.
കഴിഞ്ഞ 13 ന് ആണ് ഫിലിപ്പിനെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മഞ്ചേരി സബ് ജയിലിൽ അടച്ചു. കൗൺസിലിങ്ങിനെന്ന് പറഞ്ഞു കോഴിക്കോട് ചേവായൂർ സ്വദേശിയായ 16 കാരിയെ കാഞ്ഞങ്ങാട് കൊണ്ട് വന്ന് പീഡിപ്പിച്ചു എന്നാണ് കേസ്. 2025 സെപ്റ്റംബറിൽ കാഞ്ഞങ്ങാടെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി.സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. പിന്നീട് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് കോഴിക്കോട് ചേവായൂർ പോലീസിൽ പരാതി നൽകി. നിലമ്പൂർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫിലിപ്പ് മമ്പാടിനെ വീട്ടിൽ നിന്ന് പിടികൂടി.
0 Comments