കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിൽ 50 ഓളം പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം.ജില്ലയിലെ 17 പൊലീസ് ഇൻസ്പെക്ടർമാരെയും 22 എസ്.ഐമാരെയുമാണ് സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തു വന്നു. കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്ക് ഉൾപ്പെടെയാണ് സ്ഥലം മാറ്റം. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മാറ്റം.കാസർകോട് ജില്ലക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കാണ് മാറ്റം. മറ്റ് ജില്ലകളിൽ നിന്നുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ജില്ലയിലേക്ക് പകരം നിയമിച്ചിട്ടുണ്ട്. ഡി.വൈ.എസ്.പിമാരെ നേരത്തെ നിയമിച്ചിരുന്നു.
0 Comments