Ticker

6/recent/ticker-posts

ഓട്ടോറിക്ഷ ഡ്രൈവർ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം :ഓട്ടോ ഡ്രൈവറായിരുന്ന യുവാവിനെ വീടിനടുത്തുള്ള കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 
ചായ്യോത്ത് സ്കൂളിന് സമീപത്തെ പരേതനായ അമ്പൂഞ്ഞിയുടെയും നാരായണിയുടെയും മകനും ഓട്ടോ ഡ്രൈവറും ആയിരുന്ന കാരംങ്കോട്ട് ദിനേശ  41നെയാണ്
മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.ഉടൻ  ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും  മരിച്ചിരുന്നു.അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന എന്ന മനോവിഷമമാകാം ജീവനൊടുക്കാൻ കാരണമെന്ന് കരുതുന്നു.മരിക്കുന്നതിന്  നാലു മണിക്കൂർ മുമ്പ്  ഫേസ്ബുക്കിൽ തന്റെ പഴയ ഒരു ഫോട്ടോ  പോസ്റ്റ് ചെയ്തിരുന്നു. അവിവാഹിതനാണ്. നേരത്തെ
.ചായ്യോത്ത് സ്കൂളിന് സമീപത്തെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറായിരുന്നു.സഹോദരങ്ങൾ:പ്രകാശൻ, ശ്രീധരൻ ലളിത (മൂവരും ചയ്യോത്ത്),ശോഭ (സേലം),ചന്ദ്രിക (പൂത്തക്കാൽ ).മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Reactions

Post a Comment

0 Comments