Ticker

6/recent/ticker-posts

ഉണങ്ങിയതും കറിവച്ചതുമായ 25 കിലോയോളം മ്ലാവിൻ്റെ ഇറച്ചിയുമായി നാലംഗ നായാട്ട് സംഘം അറസ്റ്റിൽ

കാഞ്ഞങ്ങാട് :ഉണങ്ങിയതും പച്ചയും കറിവച്ചതുമായ 25 കിലോയോളം മ്ലാവിൻ്റെ ഇറച്ചിയുമായി നാലംഗ നായാട്ട് സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു.
ഓപ്പറേഷൻ ക്ലീൻ പനത്തടി " അടുത്ത നായാട്ട് സംഘത്തെയും പിടികൂടി.
ഓപ്പറേഷൻ ക്ലീൻ പനത്തടിയുടെ ഭാഗമായി പനത്തടി ഫോറസ്റ്റ് സെക്ഷന്റെ കീഴിൽ ആണ് നായാട്ട് സംഘത്തെ  പിടികൂടിയത്. 
കുടുക്ക് വെച്ചാണ് മ്ലാവിനെ പിടികൂടിയത്. റാണിപുരം നീലചാലിലെ  വിനോദ് 35,
ഉതിരക്കുളം  ബാലു 57,
ഉതിരക്കുളം  നന്ദകുമാർ21
പനത്തടി പുത്തൻ പുരക്കൽ  ജോസ് ജോസഫ് 59 എന്നിവരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. വനപാലകർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി വീടുകളിൽ പരിശോധന നടത്തിയത്. 
 സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി.രാജുവിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിനീത്.,പ്രകാശൻ ,പ്രവീകുമാർ,വിമൽ രാജ് എന്നിവരാണ് പ്രതികളെ  പിടികൂടിയത്.  കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ഹാജരാക്കി. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാഞ്ഞങ്ങാട് റേഞ്ചിൻ്റെ കീഴിൽ ഈ വർഷം നടത്തിയ രണ്ടാമത്തെ ഓപ്പറേഷനിലാണ്  നായാട്ട് സംഘം പിടിയിലായത്. കഴിഞ്ഞ ദിവസം
ഭീമനടി സെക്ഷനിലും നായാട്ട് സംഘത്തെ പിടികൂടിയിരുന്നു.
ഈ സാഹചര്യത്തിൽ എല്ലാ മേഖലകളിലും രാത്രികാല പരിശോധന ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ അറിയിച്ചു.
Reactions

Post a Comment

0 Comments