കാസർകോട്:കഞ്ചാവ് ഉപയോഗിക്കുന്നത് പൊലീസിൽ അറിയിച്ചതായി ആരോപിച്ച് യുവാക്കളെ വീട് കയറി ആക്രമിച്ചു.
3 പേർക്കെതിരെ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിന് കേസെടുത്തു. മീപ്പുഗിരിയിലെ പുനീത് 27, കല്ലു 30 എന്നിവരെയാണ് ആക്രമിച്ചത്. ശർവാണി, ശഫീഖ്, ഷാഹിൽ ആസ് മീൻ എന്നിവർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ബെൽറ്റ്, ടേബിൾ ഫാൻ എന്നിവ ഉപയോഗിച്ച് ആക്രമിച്ചതായാണ് പരാതി.
0 Comments