ഡോക്ടറുടെ മുറിയിൽ ചൊറിച്ചിൽ പൊടി വിതറി. സംഭവവുമായി ഇതേ ആശുപത്രിയിലെ
ലാബ്
ടെക്നീഷ്യയായ യുവതിയടക്കം രണ്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇതേ ആശുപത്രിയിലെ ഡോക്ടർ കാഞ്ഞങ്ങാട് കൃഷ്ണമന്ദിർറോഡിലെ ഡോക്ടർ ടി.കെ. ശർമ്മിന 37 യുടെ പരാതിയിൽ ഇതേ ആശുപത്രിയിലെ സ്റ്റാഫ്
ജയകൃഷ്ണൻ, അഞ്ജലി എന്നിവർക്കെതിരെയാണ് കേസെടുത്തു. ഇന്നലെ രാവിലെ 7.15 നും 8.20 നും ഇടയിലാണ് സംഭവമെന്ന് ഡോക്ടറുടെ പരാതിയിൽ പറയുന്നു. മാവുങ്കാലിൽ പ്രവർത്തിച്ചു വരുന്ന ആശുപത്രിയിൽ ഡോക്ടറുടെ പരിശോധന മുറിയിലെ മേശക്ക് മുകളിലും കസേരയിലും മറ്റും മുൻ വിരോധം വച്ച് ചൊറിച്ചിൽ ഉണ്ടാക്കുന്ന എന്തോ പൊടി വിതറിയ തിൽ ഡോക്ടർക്ക് ശാരീരിക ബുദ്ധിമുട്ടും ഡ്യൂട്ടിക്ക് തടസവുമുണ്ടായെന്ന പരാതിയിലാണ് കേസ്.
0 Comments