കാഞ്ഞങ്ങാട് :കളനാട് റെയിൽവെ തുരങ്കത്തിനുള്ളിൽ 30 വയസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആദ്യം മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിരുന്നില്ല. എഫ്. ഐ. ആർ റജിസ്ട്രർ ചെയ്ത് മേൽപ്പറമ്പ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനെ തിരിച്ചറിഞ്ഞു. ഇന്ന് വൈകീട്ട് 3.30 ന് മംഗലാപുരം ഷൊർണൂർ റെയിൽവെ ട്രാക്കിൽ തുരങ്കത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബോവിക്കാനം സ്വദേശി അതുൽ ആണ് മരിച്ചതെന്നാണ് രാത്രിയോടെ തിരിച്ചറിഞ്ഞത്.
0 Comments