Ticker

6/recent/ticker-posts

മിഷൻ വൈൽഡ് പിഗ്, രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു

കാഞ്ഞങ്ങാട് :മിഷൻ വൈൽഡ് പിഗ്പ്രകാരം രണ്ടു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. അംഗീകൃത ലൈസൻസുള്ള ഷൂട്ടർമാരെ ഉപയോഗിച്ച് പഞ്ചായത്തിൽ കാട്ടുപന്നികൾ നിയന്ത്രിക്കുന്നതിനായി മിഷൻ വൈൽഡ് പിഗ് ൻ്റെ ഭാഗമായുള്ള ഷൂട്ടിംഗ് നടത്തിയാണ് പന്നികളെ കൊന്നത്. 
പിലിക്കോട് പഞ്ചായത്തിൻ്റെ പ്രസിഡൻ്റിൻ്റെ ഉത്തരവ് പ്രകാരമാണ്  ഷൂട്ടിംഗ് നടത്തിയത്. പിലിക്കോട് പഞ്ചായത്തിലെ ഏഴാം വാർഡിലെ വലിയപൊയിൽ ആണ് ഷൂട്ടിംഗ് നടത്തിയത്.പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ഹേമാംബിക, ഏഴാം വാർഡ് മെമ്പർ ശ്രീയേഷ്  എന്നിവരുടെ നേതൃത്വത്തിൽ ദൗത്യത്തിന് നേതൃത്വം നൽകി. കാസർകോട് ഷൂട്ടേഴ്സ് അസോസിയേഷന്റെ മെമ്പറായ ഗിരീഷ് എ നായരുടെ നേതൃത്വത്തിൽ ആയിരുന്നു ഷൂട്ടിംഗ് നടന്നത്. രാജ്മോഹനൻ നായർ, കെ. പി . രാധാകൃഷ്ണൻ നായർ, സതീശൻ ഇടയില്യം രാമകൃഷ്ണൻ നായർ, ഷാജി, മാത്യു, ജോണി, ബാലകൃഷ്ണൻ നായർ എന്നിവരും ഷൂട്ടിംഗ് സംഘത്തിൽ ഉണ്ടായിരുന്നു.  കൃഷിക്കും മനുഷ്യജീവനും ഭീഷണി ഉയർത്തുന്ന രണ്ടു പന്നികളെ ഈ മിഷൻ വൈൽഡ് പിഗ് ഓപ്പറേഷന്റെ ഭാഗമായി കൊല്ലാൻ സാധിച്ചതായി ഷൂട്ടേഴ്സ് അസോസിയേഷൻ അറിയിച്ചു. 
 കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് പിലിക്കോട് ഗ്രാമപഞ്ചായത്ത് എംപാനൽ ഷൂട്ടേഴ്സിന് ഉപയോഗിച്ച് ഈയൊരു ദൗത്യത്തിന് മുൻകൈ എടുത്തത്.
തുടർന്നും മറ്റു പഞ്ചായത്തുകളിലും മിഷൻ വൈൽഡ് ഭാഗമായി ജീവനും സ്വത്തിനും ഭീഷണിയുള്ള പന്നികളെ നിയന്ത്രിക്കുന്നതിന് വനംവകുപ്പിനും പഞ്ചായത്തിനും ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് കാസർകോട് ഷൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Reactions

Post a Comment

0 Comments