കാഞ്ഞങ്ങാട് :പഴയ പള്ളി പൊളിച്ച് പുതുക്കി പണിയുന്നതിനെതിരെ കോടതിയിൽ കേസ് കൊടുത്തതിന് 4 പേരെ ആക്രമിച്ചെന്ന പരാതിയുമായി ബന്ധപെട്ട് വൈദീകനടക്കം 63 പേർക്കെതിരെ പൊലീസ് കേസെടുത്തു. രാജപുരം ഹോളി ഫാമിലി ഫെറോണ തിരുകുടുംബ ദേവാലയം പൊളിച്ച് മാറ്റി പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ടതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോടതിയിൽ ഫയൽ ചെയ്ത കേസിൽ അന്വേഷണത്തിനെത്തിയ അഡ്വക്കേറ്റ് കമ്മീഷൻ്റെ അടുത്ത് ചെന്ന സമയം 4 പേരെയും ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. ഇന്നലെ വൈകീട്ട് 4.30 ന് പള്ളി സെമിത്തേരിയുടെ അടുത്താണ് സംഭവം. പൂടംകല്ലിലെ എം.ജെ. ലൂക്കോസ് 72, രാജപുരത്തെ സ്റ്റീഫൻ ജോസഫ് ഇല്ലിക്കൽ 54, രാജപുരത്തെ ഒ.കെ. തോമസ് 64, കെ.സി. തോമസ് 67 എന്നിവരെ അക്രമിച്ചെന്നാണ് പരാതി. പരാതിയിൽ ഫാദർ ജോസഫ് അരിച്ചാറ,സി.എം. ജോയി, ബിജു ഇടവുങ്കാൽ, രാജു, ജെന്നി കുര്യൻ , ജിജി കുര്യൻ, തോമസ്, ടി.സി. ലൂക്കോസ്, ഒ.സി. ജയിംസ്, സജി മാത്യു, സ ജി ആവന്നുർ , പോൾ സൺ ചെറുവള്ളി, മനോജ് പേരുക്കരോട്ട് മറ്റ് 50 പേർക്കെതിരെയുമാണ് കേസ്. മരവടി കൊണ്ട് അടിച്ചും കല്ല് കൊണ്ട് എറിഞ്ഞും നിലത്തിട്ട് ചവിട്ടിയും പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments