കാഞ്ഞങ്ങാട് : കല്ലൂരാവിമുറിയനാവി സ്വദേശിയെ തലക്ക് പരിക്ക് പറ്റി
കിടപ്പ് മുറിയിൽ മരിച്ച 
നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 3 മണിയോടെയാണ് കണ്ടത്. കുന്നരുവത്ത് കുഞ്ഞിരാമൻ്റെ മകൻ ദിവാകരൻ 55 ആണ് മരിച്ചത്. ഭാര്യ പുറത്തേക്കും മക്കൾ സ്കൂളിലും പോയതിനാൽ വീട്ടിൽ തനിച്ചായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോസ്ദുർഗ് പൊലീസി
ൻ്റെ ഇൻക്വസ്ററ് നടപടികൾക്ക് ശേഷം നാളെ
 പോസ്റ്റ്മോർട്ടം നടക്കും.