കാഞ്ഞങ്ങാട് : പടന്നക്കാട് നെഹ്റു കോളേജിൽ നടന്നയൂണിവേഴ്സിറ്റി കലോൽസവം കണ്ട് മടങ്ങിയ യുവാവിനെ പുലർച്ചെ തടഞ്ഞു വച്ച് കുത്തി പരിക്കേൽപ്പിച്ചു. പുലർച്ചെ 130 ന് കോളേജിന് മുന്നിൽ റോഡിലാണ് സംഭവം.
4 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. തിർത്ഥം കരയിലെ ഗോപൻ ഗോപാലിനെ 28 ആണ് ആക്രമിച്ചത്. കല്ല് കൊണ്ട് മുഖത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നന്തജ്, ആശിഷ് മറ്റ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് കേസ്. ആളുമാറി കുത്തിയതായാണ് പരാതി.
0 Comments