Ticker

6/recent/ticker-posts

സ്വിഫ്റ്റ് കാറിൽ കടത്തിയ 50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ, നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി

കാസർകോട്: യുവതിയെയും കുട്ടികളെയും കയറ്റിയ സ്വിഫ്ററ്
കാറിൽ നിന്നും 50 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിദ്യാനഗർ ഗവ. കോളേജിന് മുൻവശം സർവീസ് റോഡിൽ നിന്നുമാണ് വെള്ള സ്വിഫ്റ്റ് കാർ കാസർകോട് പൊലീസ് പിടികൂടിയത്. 49.14 ഗ്രാം എം.ഡി.എം.എ കാറിൽ നിന്നും കണ്ടെടുത്തു. മുട്ടത്തൊടി കല്ലക്കട്ട സ്വദേശി കൊല്ലങ്ങാന താമസിക്കുന്ന ബി. മുഹമ്മദ് റഫീഖ് 39 ആണ് അറസ്റ്റിലായത്. രണ്ട് കുട്ടികൾക്കൊപ്പം കാറിൽ കണ്ട യുവതിക്ക് മയക്ക് മരുന്ന് ഇടപാടുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചു. വിദ്യാനഗർഭാഗത്തേക്ക് വന്ന കാറിന് കുറുകെ പൊലീസ് ജീപ്പിട്ടാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. എസ്. ഐമൗഷാബി , പൊലീസ് ഉദ്യോഗസ്ഥരായ
ഗുരുരാജ്,
ജെയിംസ്
ഡാൻസാഫ് അംഗങ്ങളാ പ
നിജിന് കുമാർ ,
രജീഷ് കാട്ടാമ്പള്ളി,
റിതേഷ്,അനീഷ്‌ ,
ഭക്ത ഷൈവൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Reactions

Post a Comment

0 Comments