പയ്യന്നൂർ :53 കാരൻ വീട്ടിനുള്ളിൽ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തി മരിച്ചു. വൈകുന്നേരം 5 മണിയോടെയാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. വെള്ളൂർ കണ്ടോത്തെ മാത്രാടൻ കോട്ടയൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ്റെ മകൻ സുരേഷ് കുമാർ കൂത്തുർ ആണ് മരിച്ചത്. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് സംശയം. പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments