Ticker

6/recent/ticker-posts

പെരിയയിൽ മൂന്ന് തട്ടുകടകൾ കത്തി നശിച്ചു, തീവച്ചതായി സംശയം

കാഞ്ഞങ്ങാട് :പെരിയയിൽ ഇന്ന് പുലർച്ചെ 3.30 മണിയോടെ മൂന്ന് തട്ടുകടകൾ കത്തി നശിച്ചു. കടകൾക്ക്
തീവച്ചതായാണ് സംശയം. കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സും ബേക്കൽ പൊലീസുമെത്തിയാണ് തീയണച്ചത്.പെരിയ ബസാർ പെട്രോൾ  പമ്പിനടുത്തെ മുഹമ്മദ് കുഞ്ഞിയുടെ    തട്ടുകടയും മറ്റ് രണ്ട് കടകളുമാണ്
 കത്തിനശിച്ചത്. 
നവോദയക്കടുത്തള്ളതാണ് കത്തി നശിച്ച മറ്റ് രണ്ട് തട്ടുകടകൾ. തീവച്ചതാണെന്ന് സംശയിക്കുന്നതായി പുലർച്ചെ തന്നെ സ്ഥലത്തെത്തിയ കട ഉടമകൾ പൊലീസിനോടും ഫയർ ഫോഴ്സിനോടും പറഞ്ഞു.
Reactions

Post a Comment

0 Comments