കാഞ്ഞങ്ങാട് :
അനധികൃതമായി മദ്യം സൂക്ഷിച്ച ആൾ പൊലീസിന്റെ പിടിയിൽ.
നിയമപരമായി അനുവദനീയമായതിൽ കൂടുതൽ വിദേശമദ്യം കൈവശം വെച്ച ബളാൽ സ്വദേശിയാണ് പിടിയിലായത്. മുല്ലച്ചേരി വീട്ടിൽ അനിൽകുമാർ 38 ആണ് വെള്ളരിക്കുണ്ട് പൊലീസിന്റെ പിടിയിലായത്.
ഇന്ന് വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിന് സമീപം നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്. മതിയായ രേഖകളില്ലാതെ ആറ് ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മദ്യം കസ്റ്റഡിയിലെടുത്തു. വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ കെ.പി. രമേശിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
0 Comments