മെത്തഫെറ്റാമിൻ മയക്കുമരുന്നുമായി പിടിയിലായ
പ്രതിയെയാണ്
കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി /III ജഡ്ജി അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്. അജാനൂർ കൊളവയൽ ഇഖ്ബാൽ നഗറിലെ പി.പി.
നിസാമുദീനെ 36 യാണ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി ഉത്തരവിട്ടു. കേസിലെ രണ്ടാം പ്രതിയായ
കൊളവയലിലെ സി.എച്ച്.
അൽത്താഫിനെ 28 കോടതി വെറുതെ വിട്ടു.
2022 ഓഗസ്റ്റ് 1-ാം തീയതി പുലർച്ചെ 1.30 മണിയോടെ ചേറ്റുകുണ്ട് കെ.എസ്.ടി.പി റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബസ് വെയിറ്റിംഗ് ഷെഡിനടുത്തുള്ള പൊതുസ്ഥലത്ത് വെച്ചാണ് സംഭവം. , അനധികൃത വിൽപ്പനയ്ക്കായി 10.700 ഗ്രാം മെത്തഫെറ്റാമിൻ കൈവശം വെച്ചിരുന്ന ഒന്നാം പ്രതിയെ ബേക്കൽ എസ്.ഐ ആയിരുന്ന
എം. രജനീഷും സംഘവും പിടികൂടുകയായിരുന്നു.
തുടർന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, അമ്പലത്തറ എസ്.എച്ച്.ഒ ആയിരുന്ന ടി.കെ. മുകുന്ദൻ
സംഭവസ്ഥലത്തെത്തി പ്രതിയുടെ ദേഹപരിശോധന നടത്തി.
കേസിലെ ആദ്യ അന്വേഷണം ബേഡകം ഇൻസ്‌പെക്ടർ ടി. ദാമോദരൻ നടത്തി.
തുടർന്ന് ബേക്കൽ ഇൻസ്‌പെക്ടർ യു.പി. വിപിൻ
അന്വേഷണം പൂർത്തീകരിച്ച് പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ പി. സതീശൻ
0 Comments