നിക്ഷേപിച്ച 87 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. പരാതിക്കാരന്
തിരിച്ച് കിട്ടിയത് കാൽ ലക്ഷം രൂപ മാത്രം. ചിറ്റാരിക്കാൽ തവളക്കുണ്ടിലെ കനവൂർ മടത്തിൽ ജനാർദ്ദനൻ്റെ 66 പണമാണ് അജ്ഞാത സംഘം തട്ടിയെടുത്തത്. കഴിഞ്ഞ ഡിസംബർ 18 മുതൽ ഈ മാസം 16 വരെ വിവിധ ദിവസങ്ങളിൽ പരാതിക്കാരൻ പ്രതികളുടെ വിവിധ അക്കൗണ്ടുകളിൽ പണം നിക്ഷപിക്കുകയായിരുന്നു. ഫേസ്ബുക്ക്, വാട്സാപ്പ് വഴി പരിചയപ്പെട്ട് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 8731000 രൂപയായിരുന്നു നിക്ഷേപിച്ചത്. ഇതിൽ 27 000 രുപമാത്രം പരാതിക്കാരന് തിരികെ ലഭിച്ചു. ബാക്കി തുക തട്ടിയെടുത്തു, കാസർകോട് സൈബർ സെൽ കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments